റിയാദിൽ ലുലുഹൈപ്പർമാർക്കറ്റ്

Posted on: December 25, 2014

LULU-Riyad-Opening-Big

ലുലുഗ്രൂപ്പ് സൗദിഅറേബ്യയിലെ റിയാദിൽ ഹൈപ്പർമാർക്കറ്റ് തുറന്നു. ലുലു ഗ്രൂപ്പിന്റെ 112-ാമത്തെ ഹൈപ്പർമാർക്കറ്റാണിത്. സൗദി രാജകുമാരൻ സൗദ് ബിൻ അബ്ദുള്ള ബിൻ അബ്ദുൾ അസീസ് ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.

സൗദിഅറേബ്യയിലെ ഇന്ത്യൻ അംബാസഡർ ഹമീദ് അലി റാവു, ഭണ്ഡാർ ബിൻ ഖാലിദ് അൽ സൗദ് രാജകുമാരൻ, ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ പദ്മശ്രീ എം എ യൂസഫലി, സൗദി-ഇന്ത്യ ജോയിന്റ് ബിസിനസ് കൗൺസിൽ ചെയർമാൻ കമാൽ എസ് ആൽ മുനാജദ്, സിഇഒ സായിഫി ടി. രൂപവാല, ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ എം എ അഷറഫ് അലി, റീജണൽ ഡയറക്ടർ ഷിഹിം മുഹമ്മദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

LULU-Riyad-cakecutting-Big

രണ്ടു വർഷത്തിനുള്ളിൽ സൗദിഅറേബ്യയിൽ എട്ട് ഹൈപ്പർമാർക്കറ്റുകൾ തുറക്കുമെന്ന് ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എം എ യൂസഫലി പറഞ്ഞു.

റിയാദ് ഖുറൈസ് റോഡിൽ 2,40,000 ചതുരശ്രയടി വിസ്തീർണത്തിലാണ് ഹൈപ്പർമാർക്കറ്റ് സ്ഥാപിച്ചിട്ടുള്ളത്. സ്പാർക്കീസ് എന്റർടെയ്ൻമെന്റ്, ദർബാർ റെസ്റ്റോറന്റ്, കോഫിഷോപ്പുകൾ, പെർഫ്യൂംസ്, വാച്ച്, മൊബൈൽ ഷോപ്പുകൾ, എടിഎം, മണിഎക്‌സ്‌ചേഞ്ച്, ഫാർമസി തുടങ്ങിയവയും റിയാദ് ഹൈപ്പർമാർക്കറ്റിലുണ്ട്.