പുതിയ നികുതി സംവിധാനത്തിനു സ്വാഗതം : എം.പി.അഹമ്മദ്

Posted on: August 14, 2020

കോഴിക്കോട് : ആദായ നികുതി പിരിവു സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനു കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന സുതാര്യ നികുതി പിരിവ് സത്യസന്ധരെ ആദരിക്കല്‍ സംവിധാനത്തെ സ്വാഗതം ചെയ്യുന്നതായി മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി. അഹമ്മദ്, കൃത്യമായിനികുതി നല്‍കുന്നവരെ സഹായിക്കുന്നതിനും നടപടികള്‍ ലളിതമാക്കി നികുതി പിരിവ് ഊര്‍ജിതമാക്കുന്നതിനുമായി കൊണ്ടുവന്ന സംവിധാനം രാജ്യത്തിന്റെപുരോഗതിക്ക് ആക്കം കൂട്ടും.

നികുതി വെട്ടിപ്പിനും കള്ളക്കടത്തിനുമെതിരെ ശക്തമായ നടപടികളുണ്ടാകേണ്ടത് അത്യാവശ്യമാണ.് ഇതു സര്‍ക്കാരിന്റെ നികുതി വരുമാനം വര്‍ധിപ്പിക്കും.