എം. പി അഹമ്മദിന് വയലാര്‍ രാമവര്‍മ നവതി പുരസ്‌കാരം

Posted on: January 15, 2019

കൊച്ചി : വയലാര്‍ രാമവര്‍മയുടെ നവതി പ്രമാണിച്ച് വയലാര്‍ രാമവര്‍മ സാംസ്‌കാരിക വേദി നല്കുന്ന നവതി പുരസ്‌കാരത്തിന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം. പി അഹമ്മദ് അര്‍ഹനായി. വ്യാവസായിക രംഗത്തെ മികവിനു പുറമെ അദ്ദേഹം ജീവകാരുണ്യ രംഗത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങളും മുന്‍ നിര്‍ത്തിയാണ് പുരസ്‌കാരം നല്കുന്നത്. ബുധനാഴ്ച വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ നടക്കുന്ന സമ്മേളനത്തില്‍ അവാര്‍ഡ് സമ്മാനിക്കും.