അമിതാഭ് ബച്ചന് കോവിഡ് 19 സ്ഥിരീകരിച്ചു

Posted on: July 11, 2020

മുംബൈ : അമിതാഭ് ബച്ചന് കോവിഡ് 19 സ്ഥിരീകരിച്ചു. ബച്ചനെ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിതാഭ് ബച്ചൻ തന്നെ ട്വിറ്ററിലൂടെയാണ് രോഗ വിവരം അറിയിച്ചത്.

ബച്ചന്റെ കുടുംബാംഗങ്ങളുടെയും സ്റ്റാഫുകളുടെയും സ്രവങ്ങൾ പരിശോധനയ്ക്ക് അയയ്ച്ചു. താനുമായി ബന്ധപ്പെട്ടവർ ടെസ്റ്റു നടത്തണമെന്ന് അമിതാഭ് ബച്ചൻ അഭ്യർത്ഥിച്ചു.