കെ. വി. കാമത്ത് കേന്ദ്ര ധനകാര്യമന്ത്രിയായേക്കും

Posted on: May 31, 2020

ന്യൂഡൽഹി : ബ്രിക്‌സ് രാജ്യങ്ങളുടെ സംയുക്തസംരംഭമായ ന്യു ഡെവലപ്‌മെന്റ് ബാങ്ക് മേധാവി കെ. വി. കാമത്ത് കേന്ദ്ര ധനകാര്യമന്ത്രിയായേക്കും. നേരത്തെ ഇൻഫോസിസിന്റെയും ഐസിഐസിഐ ബാങ്കിന്റെയും ചെയർമാനായിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക വളർച്ച താഴേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് സാമ്പത്തിക വിദഗ്ധനെ ധനകാര്യമന്ത്രിയാക്കാനുള്ള നീക്കം.

രാജ്യസഭാംഗമായ സ്വപ്ൻ ദാസ്ഗുപ്തയെ മാനവശേഷി വികസനമന്ത്രിയായേക്കും. കോൺഗ്രസ് വിട്ട ജ്യോതിരാദിത്യ സിന്ധ്യയ്ക്കും മന്ത്രിസഭയിൽ ഇടം കിട്ടിയേക്കും. മുൻ റെയിൽവേ മന്ത്രി സുരേഷ് പ്രഭു, നന്ദൻ നിലേക്കനി, മോഹൻദാസ് പൈ തുടങ്ങിയവരുടെ പേരുകളും പുനസംഘടനയിൽ പരിഗണിച്ചേക്കും.