ഇന്ത്യയ്ക്ക് 16,500 കോടിയുടെ എഡിബി സഹായം

Posted on: April 11, 2020

ന്യൂഡല്‍ഹി : കോവിഡ് 19 നെ പ്രതിരോധിക്കാനായി ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് (എ.ഡി.ബി) ഇന്ത്യക്ക് 220 കോടി ഡോളറിന്റെ (16,500 കോടി രൂപ) സഹായം വാഗ്ദാനം ചെയ്തു. എ.ഡി.ബി പ്രിസിഡന്റ് മസാത്സുഗു അസാക്കാവ കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമനെ അറിയിച്ചതാമിക്കാര്യം.

മാര്‍ച്ച് 18 ന് എ. ഡി. ബി. ഇന്ത്യയുള്‍പ്പെടെ അംഗങ്ങളായുള്ള വികസ്വര രാഷ്ട്രങ്ങള്‍ക്കായി 650 കോടി ഡോളറിന്റെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നു.

ആഗോള സാമ്പത്തിക രംഗത്തെ തളര്‍ച്ച ഇന്ത്യയുടെ ഉത്പാദന-വിതരണ ശൃംഖലയെയും വിനോദസഞ്ചാരവികസനത്തെയും സാമ്പത്തികപുരോഗതിയെയും ബാധിച്ചിട്ടുണ്ട്. ഇതുകാരണം ചെറുകിട ഇടത്തരം സംരംഭകരും അതിനെ ആശ്രയിച്ചു കഴിയുന്ന രാജ്യത്തെമ്പാടുമുള്ള തൊഴിലാളികളും ബുദ്ധിമുട്ടുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യ കോവിഡ് പ്രതിരോധത്തിനായി പ്രഖ്യാപിച്ച 1.7 ലക്ഷംകോടി രൂപയുടെ സാമ്പത്തിക പാക്കേജ് ഇത്തരക്കാര്‍ക്ക് സഹായകരമാകുമെന്നു കരുതുന്നുവെന്ന് അസാക്കാവ പറഞ്ഞു.