ഇന്ത്യയ്ക്ക് 1500 കോടി രൂപ എഡിബി വായ്പ

Posted on: April 29, 2020

ന്യൂഡല്‍ഹി : കോവിഡ് ചെറുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയ്ക്ക് 1500 കോടി രൂപയുടെ ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്ക് സഹായം. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ സഹായിക്കുന്നതിനുള്ള ആദ്യ ഗജുവാണിത്. രോഗവ്യാപനം തടയുന്നതിനും ചെറുക്കുന്നതിനും സമൂഹത്തിലെ ദരിദ്രര്‍ക്കും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും സ്ത്രീകള്‍ക്കും പരിരക്ഷ നല്‍കുന്നതിനുമാണ് വായ്പ.

എഡിബിയുടെ കോവിഡ്-19 ആക്റ്റീവ് റെസ്‌പോണ്‍സ് ആന്റ് എക്‌സ്‌പെന്‍ഡിച്ചര്‍ സപ്പോര്‍ട്ട് പ്രോഗ്രാമിന്റെ ഭാഗമായാണിത്.എഡിബികണ്‍ട്രി ഡയറക്ടര്‍ കെനിപി യോകോയാമയും ധനവകുപ്പ് അഡീഷണല്‍ സെക്രട്ടറി സമീര്‍ കുമാര്‍ഖാരെയുമാണ്. കരാറില്‍ ഒപ്പിട്ടത്. 3 മാസത്തിനകം തുക വിനിയോഗിക്കാനുള്ള പദ്ധതി തയാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.

TAGS: ADB |