രവി പിള്ള അഞ്ച് കോടി രൂപ സംഭാവന നൽകും

Posted on: March 29, 2020

ദുബായ് : കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആർപി ഗ്രൂപ്പ് അഞ്ചുകോടി രൂപ നൽകുമെന്നു ചെയർമാൻ ഡോ. ബി. രവിപിള്ള അറിയിച്ചു.

കൂടാതെ രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള കൊല്ലം ഉപാസന ആശുപത്രി കോവിഡ് പ്രതിരോധന പ്രവർത്തനങ്ങൾക്കായി വിട്ടുനൽകാനും സന്നദ്ധത അറിയിച്ചു. ഗ്രൂപ്പിന്റെ ഒരു ലക്ഷത്തോളം വരുന്ന ജീവനക്കാർക്കും പ്രത്യേക സാമ്പത്തിക സഹായം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.