ഇന്ത്യവിടാൻ ഒരുങ്ങിയ വിദേശിയായ കൊറോണബാധിതനെ നെടുമ്പാശേരിയിൽ പിടികൂടി

Posted on: March 15, 2020

കൊച്ചി : മുന്നറിയിപ്പ് അവഗണിച്ച് ഇന്ത്യ വിടാൻ ഒരുങ്ങിയ വിദേശിയായ കൊറോണബാധിതനെയും 19 അംഗ സംഘത്തെയും നെടുമ്പാശേരിയിൽ നിന്നും പിടികൂടി. രാവിലെ ദുബായിലേക്ക് പുറപ്പെടാൻ ഒരുങ്ങിയ എമിറേറ്റ്‌സ് വിമാനത്തിൽ നിന്നാണ് ഇയാളെയും സംഘത്തെയും തിരിച്ചിറക്കിയത്. മാർച്ച് ഏഴിന് കൊച്ചിയിൽ എത്തിയ ബ്രിട്ടീഷ് പൗരനാണ് കൊറോണബാധയുണ്ടെന്ന് കണ്ടെത്തിയത്.

മൂന്നാറിലെ ടീ കൗണ്ടി റിസോർട്ടിൽ നിരീക്ഷണത്തിലായിരുന്ന ഇവർ കടന്നുകളഞ്ഞതായി ആരോഗ്യവകുപ്പിന് വിവരം ലഭിച്ചപ്പോഴേക്കും, സംഘം ചെക്കിൻ, എമിഗ്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കി വിമാനത്തിൽ കയറിയിരുന്നു. ഇതേ തുടർന്ന് വിമാനത്തിലുണ്ടായിരുന്ന 270 യാത്രക്കാരെയും തിരിച്ചിറക്കി നിരീക്ഷണത്തിലാക്കി.