എംആർഎഫ് ഐസിസി വേൾഡ് കപ്പ് ഗ്ലോബൽ പാർട്ണർ

Posted on: December 1, 2014

MRF-ICC-WC-2015-Global-Part

വേൾഡ് കപ്പ് 2015 ന്റെ ഗ്ലോബൽ പാർട്ണർഷിപ്പിനായി എംആർഎഫ്, ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലുമായി ധാരണയിലെത്തി. ഐസിസിയുമായുള്ള കൂട്ടുകെട്ട് ചരിത്ര മുഹൂർത്തമാണെന്ന് എംആർഎഫ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കെ.എം. മാമ്മൻ പറഞ്ഞു. ക്രിക്കറ്റുമായി 27 വർഷത്തിലേറെ ദീർഘിച്ച ബന്ധമാണ് എംആർഎഫിനുള്ളത്. എംആർഎഫ് പേസ് ഫൗണ്ടേഷൻ ഉൾപ്പടെയുള്ള ചുവടുവയ്പ്പുകൾ ഇതിന്റെ ഭാഗമാണെന്നും കെ.എം. മാമ്മൻ ചൂണ്ടിക്കാട്ടി.

ഐസിസി വേൾഡ് കപ്പുമായുള്ള സഹകരണത്തിലൂടെ എംആർഎഫ് ലോകമെമ്പാടുമുള്ള ഇടപാടുകാരിലേക്ക് കൂടുതൽ അടുക്കുമെന്ന് ഐസിസി ചെയർമാൻ എൻ. ശ്രീനിവാസൻ അഭിപ്രായപ്പെട്ടു. എംആർഎഫ് പ്രവർത്തിക്കുന്ന രാജ്യങ്ങളിൽ ക്രിക്കറ്റിനുള്ള വളർച്ച എംആർഎഫിന്റെ മുന്നേറ്റത്തിനു വഴിതെളിക്കുമെന്ന് എംആർഎഫ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് (മാർക്കറ്റിംഗ്) കോശി വർഗീസ് പറഞ്ഞു.