എംആർഎഫ് തമിഴ്‌നാട്ടിൽ 4,500 കോടിയുടെ വികസനം നടപ്പാക്കുന്നു

Posted on: March 23, 2015

MRF-Tyres-Showroom-big

ചെന്നൈ : എംആർഫ് തമിഴ്‌നാട്ടിലെ പെരമ്പല്ലൂർ, ആർക്കോണം പ്ലാന്റുകളിൽ 4,500 കോടി രൂപയുടെ വികസനപദ്ധതി നടപ്പാക്കും. തമിഴ്‌നാട് സർക്കാരിന്റെ അൾട്ര മെഗ പ്രോജക്ട് പദവി ലഭിച്ച എംആർഎഫ് ഏഴു വർഷത്തിനുള്ളിൽ ഇരു പ്ലാന്റുകളും വികസിപ്പിക്കും. പ്രതിദിനം 1.2 ലക്ഷം ടയറുകളാണ് തമിഴ്‌നാട്, ഹൈദരബാദ്, ഗോവ പ്ലാന്റുകളുടെ ശേഷി. വികസന പദ്ധതികൾക്ക് ആവശ്യമായ പണം ആഭ്യന്തരമായി കണ്ടെത്താനാണ് കമ്പനി ഒരുങ്ങുന്നത്.

പാസഞ്ചർ കാർ വിഭാഗത്തിൽ എംആർഎഫിന് ഒറിജിനൽ എക്വിപ്‌മെന്റ് മാർക്കറ്റിൽ (ഒഇഎം) 25 ശതമാനവും ആഫ്റ്റർ മാർക്കറ്റ് സെയിൽസ് 28-30 ശതമാനം പങ്കാളിത്തമുണ്ട്. ചെലവുചുരുക്കി പ്രവർത്തനമികവ് കൈവരിക്കാനാണ് എംആർഎഫിന്റെ നീക്കം.