ഇന്ത്യൻ ക്രിക്കറ്റ് ടീമിന് സൈക്കിൾ പ്യൂവർ അഗർബത്തീസിന്റെ പിന്തുണ

Posted on: February 14, 2015

Cycle-Agarbatti-Campaign-bi

കൊച്ചി : ഐ സി സി ലോക കപ്പ് ക്രിക്കറ്റിൽ ഇന്ത്യയുടെ ജയം ആവർത്തിക്കാൻ ‘ഇന്ത്യക്കു വേണ്ടി പ്രാർത്ഥിക്കൂ’ എന്ന പ്രചാരണ പരിപാടിയുമായി സൈക്കിൾ പ്യൂവർ അഗർബത്തീസ് രംഗത്ത്. രാജ്യത്തെ 80 നഗരങ്ങളിൽ ക്രിക്കറ്റ് പ്രേമികളുടെ പ്രാർത്ഥനയും ആശംസകളും ഏറ്റുവാങ്ങിക്കൊണ്ട് അഖണ്ഡ അഗർബത്തി പ്രതിഷ്ഠിച്ച പ്രത്യേക വാഹനങ്ങൾ പര്യടനം ആരംഭിച്ചു.

കൊച്ചിയിൽ പര്യടനത്തിന്റെ തുടക്കം കുറിച്ചുകൊണ്ട് 6 അടി ഉയരമുള്ള അഖണ്ഡ അഗർബത്തിയിൽ മുൻ ഇന്ത്യൻ എ ടീം താരം രാംപ്രകാശ് തീ കൊളുത്തി. ഇന്ത്യയിൽ ഒരു മതം തന്നെയായി മാറിയിട്ടുണ്ട് ക്രിക്കറ്റെന്ന് സൈക്കിൾ പ്യൂവർ അഗർബത്തീസ് എം ഡി അർജുൻ രംഗ ചൂണ്ടിക്കാട്ടി. ക്രിക്കറ്റിനു സജീവ പ്രോൽസാഹനം നൽകിവരുന്ന സൈക്കിൾ പ്യൂവർ അഗർബത്തീസ് 2011 ലെ ലോക കപ്പ് വേളയിലും 100 നഗരങ്ങളിൽ ഇന്ത്യക്കു വേണ്ടി പ്രാർത്ഥിക്കൂ പരിപാടി സംഘടിപ്പിച്ചിരുന്നു.