എംആർഎഫ് മേഡക്ക് പ്ലാന്റ് വികസനത്തിന് അനുമതി

Posted on: November 22, 2015

 

MRF-Tyre-shop-Big

ചെന്നൈ : എംആർഎഫ് തെലുങ്കാനയിലെ മേഡക് ജില്ലയിലുള്ള പ്ലാന്റ് വികസിപ്പിക്കും. 900 കോടി രൂപയുടെ വികസനം നടപ്പാക്കാൻ തെലുങ്കാന സർക്കാർ അനുമതി നൽകി.

എംആർഎഫ് 1999 ൽ ആണ് മേഡക് ജില്ലയിൽ പ്ലാന്റ് സ്ഥാപിച്ചത്. ദക്ഷിണേന്ത്യയിൽ 8 പ്ലാന്റുകളാണ് എംആർഎഫിനുള്ളത്.