ഐ.സി.എ.ഐ. എറണാകുളം ബ്രാഞ്ചിന് ദേശീയ പുരസ്‌ക്കാരം

Posted on: February 15, 2020

കൊച്ചി : ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ.) എറണാകുളം ബ്രാഞ്ചിന്  ദേശീയ പുരസ്‌ക്കാരം. ഐ.സി.എ.ഐ. യുടെ 70-ാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ രാജ്യത്തെ മികച്ച ശാഖയ്ക്കുള്ള പുരസ്‌ക്കാരം. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയില്‍ നിന്ന് എറണാകുളം ബ്രാഞ്ച് ചെയര്‍മാന്‍ പി. ആര്‍. ശ്രീനിവാസന്‍ ഏറ്റുവാങ്ങി. ഏഴാം തവണയാണ് എറണാകുളം ശാഖയ്ക്ക് ദേശീയ അംഗീകാരം ലഭിക്കുന്നത്.

കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് സിംഗ് താക്കൂര്‍, ഐ.സി.എ.ഐ. ദേശീയ പ്രസിഡന്റ് പ്രഫുല്ല പി. ചാജേദ്, വൈസ് പ്രസിഡന്റ് അതുല്‍ കുമാര്‍ ഗുപ്ത, സെന്‍ട്രല്‍ കൗണ്‍സില്‍ അംഗം ബാബു എബ്രഹാം കള്ളിവയലില്‍, സതേണ്‍ ഇന്ത്യ റീജനണല്‍ ചെയര്‍മാന്‍ ജോമോന്‍ കെ. ജോര്‍ജ്ജ്, ഐ.സി.എ.ഐ. ബ്രാഞ്ച് വൈസ് ചെയര്‍മാന്‍ റോയി വര്‍ഗീസ്, സെക്രട്ടറി രഞ്ജിത്ത് വാരിയര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

TAGS: ICAI |