ജെറ്റ് എയർവേസിന്റെ പാപ്പരത്ത നടപടികൾക്ക് 90 ദീവസം കൂടി നീട്ടി നൽകി

Posted on: December 22, 2019

മുംബൈ : ജെറ്റ് എയർവേസിന്റെ പാപ്പരത്ത നടപടികൾ പൂർത്തിയാക്കാൻ ദേശീയ കമ്പനി നിയമ ട്രിബ്യൂണൽ 90 ദിവസം കൂടി അനുവദിച്ചു. ജെറ്റ് എയർവേസ് ഏറ്റെടുക്കാൻ താത്പര്യപത്രം സമർപ്പിച്ച തെക്കേ അമേരിക്കയിലെ സിനർജി ഗ്രൂപ്പിന്റെ ആവശ്യപ്രകാരമാണ് ഈ നടപടി.

നേരത്തെ അനുവദിച്ചിരുന്ന 180 ദിവസ കാലാവധി ഡിസംബർ 16 ന് അവസാനിച്ചിരുന്നു.രണ്ട് കമ്പനികൾ കൂടി താത്പര്യപത്രം സമർപ്പിക്കാൻ രംഗത്ത് എത്തിയിട്ടുണ്ട്.