വിസ്താരക്ക് ലുഫ്താൻസയുമായി കോഡ് ഷെയർ ധാരണ

Posted on: December 10, 2019

മുംബൈ : വിസ്താര എയർലൈൻസിന് ജർമ്മൻ വിമാനക്കമ്പനിയായ ലുഫ്താൻസയുമായി കോഡ് ഷെയർ ധാരണ. നേരത്തെ സിംഗപ്പൂർ എയർലൈൻസ്, സിൽക് എയർ എന്നിവയുമായി കോഡ് ഷെയർ ധാരണയിലെത്തിയിരുന്നു.

ടാറ്റാസൺസിന്റെയും സിംഗപ്പൂർ എയർലൈൻസിന്റെയും സംയുക്തസംരംഭമായ വിസ്താര പത്ത് ഇന്ത്യൻ നഗരങ്ങളിലേക്കായി പ്രതിദിനം 18 ഫ്‌ളൈറ്റുകളാണ് ഓപറേറ്റ് ചെയ്യുന്നത്.