അനിൽ അംബാനിയുടെ രാജി തള്ളി

Posted on: November 25, 2019

മുംബൈ : റിലയൻസ് കമ്യൂണിക്കേഷൻസ് ചെയർമാൻ അനിൽ അംബാനിയുടെ രാജി ആർക്കോമിന്റെ കമ്മിറ്റി ഓഫ് ക്രെഡിറ്റേഴ്‌സ് തള്ളി. ഡയറക്ടർ ബോർഡ് അംഗങ്ങളായ റൈന കരാനി, ഛായ വിരാനി, മഞ്ജരി കാക്കർ, സുരേഷ് രംഗാചാർ എന്നിവരുടെ രാജിയും സിഒസി തള്ളിയിട്ടുണ്ട്.

അഞ്ച് പേരും തൽസ്ഥാനത്ത് തുടരണമെന്നും കമ്പനിയുടെ പാപ്പർ നടപടികൾ പൂർത്തീകരിക്കാൻ സഹകരിക്കണമെന്നും സിഒസി ആവശ്യപ്പെട്ടു. പാപ്പർ നടപടികൾ പുരോഗമിക്കുന്നതിനിടെയായിരുന്നു അനിൽ അംബാനിയുടെ രാജി.