അനിൽ അംബാനി 462 കോടി രൂപ അടച്ചു

Posted on: March 18, 2019

മുംബൈ : റിലയൻസ് കമ്യൂണിക്കേഷൻ സ്വീഡനിലെ എറിക്‌സൺ കമ്പനിക്ക് നൽകാനുള്ള 462 കോടി രൂപ ചെയർമാൻ അനിൽ അംബാനി അടച്ചു. മാർച്ച് 19 ന് മുമ്പ് പണം അടയ്ക്കാനായിരുന്നു സുപ്രീംകോടതി വിധി.

പണം അടയ്ക്കാത്ത പക്ഷം ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നായിരുന്നു സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. 46,000 കോടി രൂപയുടെ കടബാധ്യതകളിലാണ് റിലയൻസ് കമ്യൂണിക്കേഷൻസ്.