അനിൽ അംബാനി ആർകോം ഡയറക്ടർ സ്ഥാനം രാജിവെച്ചു

Posted on: November 17, 2019

മുംബൈ : പാപ്പരത്ത നടപടികൾ നേരിടുന്ന റിലയൻസ് കമ്യൂണിക്കേഷൻസ് ഡയറക്ടർ ബോർഡിൽ നിന്നും അനിൽ അംബാനി രാജിവെച്ചു. കമ്പനിയുടെ മറ്റ് നാല് ഡയറക്ടർമാരും രാജിവെച്ചതായി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചിട്ടുണ്ട്.

മുകേഷ് അംബാനിയുടെ ജിയോയുടെ വരവോടെയാണ് റിലയൻസ് കമ്യൂണിക്കേഷൻസ് പ്രതിസന്ധിയിലായത്. നടപ്പ് വർഷം സെപ്റ്റംബറിൽ അവസാനിച്ച ക്വാർട്ടറിൽ 28,314 കോടി രൂപയുടെ നഷ്ടമാണ് റിലയൻസ് കമ്യൂണിക്കേഷൻസ് രേഖപ്പെടുത്തിയത്.