കൊച്ചി വിമാനത്താവളത്തിൽ നാളെ മുതൽ പകൽ 8 മണിക്കൂർ വിമാനസർവീസില്ല

Posted on: November 19, 2019

കൊച്ചി : കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ റൺവേ റീകാർപ്പറ്റിംഗ് ആരംഭിക്കുന്നതിനാൽ നാളെ മുതൽ പകൽ 8 മണിക്കൂർ വിമാനസർവീസില്ല. രാവിലെ 10 മുതൽ വൈകുന്നേരം ആറു മണി വരെയുള്ള സർവീസുകളാണ് പുനർക്രമീകരിച്ചിട്ടുള്ളത്. ഡൊമസ്റ്റിക് ടെർമിനലിൽ മൂന്ന് മണിക്കൂർ മുമ്പും ഇന്റർനാഷണൽ ടെർമിനലിൽ നാല് മണിക്കൂർ മുമ്പും യാത്രക്കാർക്ക് ചെക്ക് ഇൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.സുരക്ഷാ പരിശോധനകൾക്ക് കൂടുതൽ സിഐഎസ്എഫ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.

പുതിയ സാഹചര്യം കണക്കിലെടുത്ത് നാല് ആഭ്യന്തര സർവീസുകളും ഒരു രാജ്യാന്തര സർവീസും റദ്ദാക്കി. ഇപ്പോൾ പ്രതിദിനം 240 സർവീസുകളാണ് ഓപ്പറേറ്റ് ചെയ്യുന്നത്. റീ കാർപ്പറ്റിംഗ് പൂർത്തിയാകുന്ന 2020 മാർച്ച് 28 വരെ ഈ നില തുടരും.