കോവിഡ് സുരക്ഷ : ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് ഫൈവ് സ്റ്റാർ റേറ്റിംഗ്

Posted on: December 5, 2020

ദോഹ : ഹമദ് വിമാനത്താവളത്തിന് കൈടാക്‌സിന്റെ പഞ്ചനക്ഷത കോവിഡ് എയര്‍പോര്‍ട്ട് സേഫ്റ്റി റേറ്റിംഗ് ലഭിച്ചു. മധ്യപൂര്‍വ ദേശത്തും ഏഷ്യയിലും കോവിഡ് എയര്‍പോര്‍ട്ട് സേഫ്റ്റി റേറ്റിംഗ് ലഭിക്കുന്ന ആദ്യ
വിമാനത്താവളമാണ് ഹമദ്. കൈടാക്‌സിന്റെ കോവിഡ് സേഫ്റ്റി റേറ്റിംഗ് മാനദണ്ഡങ്ങള്‍ പാലിച്ചു നടപ്പാക്കിയ കോവിഡ് പ്രോട്ടോക്കോളിന്റെ ഫലപ്രാപ്തി വിലയിരുത്തിയാണു റേറ്റിംഗ് നല്‍കിയത്.

അകലം പാലിക്കല്‍, കൈകള്‍ വൃത്തിയാക്കുന്നതിനുള്ള സൗകര്യങ്ങള്‍, ജീവനക്കാരുടെ പഴ്‌സണല്‍ പാട്ടക്ടീവ് എക്യുപ്‌മെന്റ്, തെര്‍മല്‍ പരിശോധനാ നടപടികള്‍, ഫെയ്‌സ് മാസ്‌ക് ധരിക്കല്‍ വ്യവസ്ഥകള്‍,
വിമാനത്താവളത്തിലുടനീളമുള്ള ശുചിത്വ, അണുനശീകരണ നടപടികള്‍ എന്നിവയെല്ലാം വിലയിരുത്തിയ ശേഷമാണ് പഞ്ചനക്ഷത റേറ്റിംഗ് ലഭിച്ചത്.

സ്‌ക്രൈടാക്‌സിന്റെ പഞ്ചനക്ഷത്ര വിമാനത്താവള പദവിയും ഹമദിനുണ്ട്. യാത്രക്കാരുടെയും ജീവനക്കാരുടെയും ആരോഗ്യസുരക്ഷ ഉറപ്പാക്കി സുരക്ഷാ പരിശോധനാ പോയിന്റുകളിലെല്ലാം സമ്പര്‍ക്കരഹിത, അണുവിമുക്ത സംവിധാനങ്ങളാണ് നടപ്പാക്കിയിരിക്കുന്നത്. അടുത്തിടെയാണ് ഹാന്‍ഡ്
ബാഗേജുകളുടെ പരിശോധനയ്ക്കായി നൂതന സുരക്ഷാ പരിശോധനാ സംവിധാനത്തിലുള്ള സി-2 ടെക്‌നോളജി സ്ഥാപിച്ചത്. ബയോമെട്രിക് ഐഡന്റിഫിക്കേഷന്‍ ടെക്‌നോളജി, സമ്പര്‍ക്കരഹിത എലവേറ്റര്‍ കീ, അണുവിമുക്ത റോബട്ടുകള്‍, ടണലുകള്‍ തുടങ്ങിയ സംവിധാനങ്ങളെല്ലാം വിമാനത്താവളത്തിലുണ്ട്.