മാരുതി സുസുക്കി കാറുകള്‍ക്ക് വില കുറച്ചു

Posted on: September 26, 2019

ന്യൂഡല്‍ഹി : വിവിധ മോഡല്‍ കാറുകളുടെ എക്‌സ് ഷോറൂം വിലയില്‍ 5000 രൂപ വീതം കുറച്ച് മാരുതി സുസുക്കി.

ആള്‍ട്ടോ 800, ആള്‍ട്ടോ കെ 10, സ്വിഫ്റ്റ് ഡീസല്‍, സെലെറിയോ, ബലേനോ ഡീസല്‍, ഇഗ്നിസ്, ഡിസയര്‍ ഡീസല്‍, ടൂര്‍ എസ് ഡീസല്‍, വിറ്റാറ ബ്രെസ്സ, എസ് ക്രോസ് എന്നീ മോഡലുകള്‍ക്കാണു വില കുറച്ചത്. പുതിയ വില ഇന്നലെ മുതല്‍ രാജ്യമൊട്ടാകെ പ്രാബല്യത്തില്‍ വന്നു. നിലവിലുള്ള ഓഫറുകള്‍ക്കു പുറമേയായിരിക്കും വിലക്കുറവെന്നു കമ്പനി അറിയിച്ചു.

TAGS: Maruthi Suzuki |