ബംഗലുരുവിൽ ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെ നാലാമത്തെ ആശുപത്രി വരുന്നു

Posted on: September 25, 2019

കൊച്ചി : ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ കർണാടക മേഖലയിൽ രണ്ട് പുതിയ ആശുപത്രികൾ ആരംഭിക്കുന്നു. ആസ്റ്റർ കെ.എൽ.ഇ ഹോസ്പിറ്റൽ എന്ന് നാമകരണം ചെയ്യപ്പെടുന്ന നാലാമത്തെ ആശുപത്രിക്കായി, കർണാടക ലിംഗായത്ത് വിദ്യാഭ്യാസ (കെ.എൽ.ഇ) സൊസൈറ്റിയുമായി കരാറിൽ ഏർപ്പെട്ടു. കർണാടകയിലും മഹാരാഷ്ട്രയിലുമായി 270 ൽ അധികം സ്ഥാപനങ്ങളുളള കെ.എൽ.ഇ സൊസൈറ്റി വിശ്വസ്ത ആരോഗ്യ സംരക്ഷണ ദാതാവായി ഇതിനകം അംഗീകരിക്കപ്പെട്ടതാണ്. കെ.എൽ.ഇ സൊസൈറ്റിയുമായി 25 വർഷത്തെ നടത്തിപ്പ് കരാറിലാണ് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ഒപ്പിട്ടിരിക്കുന്നത്.

600 കിടക്കകളുള്ള ആശുപത്രി യശ്വന്ത്പൂരിനടുത്ത് തുമ്കൂർ ദേശീയ പാതക്ക് സമീപമുളള കെ.എൽ.ഇ ഡെന്റൽ കോളേജിനടുത്തായാണ് പ്രവർത്തനമാരംഭിക്കുക. ഇന്ത്യയിലെ ആസ്റ്ററിന്റെ 15 ാമത്തെ ആശുപത്രി  2024 ഏപ്രിലിൽ  പ്രവർത്തനം ആരംഭിക്കും.

പുതിയ ആശുപത്രികൾ ആരംഭിക്കാൻ എപ്പോഴും ആഗ്രഹിക്കുന്നുവെന്നും, ആസ്റ്ററിന്റെ മൂന്നാമത്തെയും നാലാമത്തെയും ആശുപത്രികൾ ബംഗലുരുവിൽ സ്ഥാപിക്കുന്നത് നൂതനമായ മെഡിക്കൽ സാങ്കേതികവിദ്യയും ചികിത്സയും സംയോജിപ്പിച്ചുകൊണ്ടാണെന്നും ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.

സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി രോഗനിർണയവും ചികിത്സയും, താരതമ്യേന സൗകര്യങ്ങൾ കുറവായ ഉൾപ്രദേശങ്ങളിൽ അധിവസിക്കുന്ന അർഹരായവരിലേക്ക് മിതമായ നിരക്കിൽ എത്തിക്കുക എന്നത് തങ്ങളുടെ എപ്പോഴത്തെയും ദൗത്യമാണെന്ന് കെ.എൽ.ഇ സൊസൈറ്റി ചെയർമാനും കർണ്ണാടകയിൽ നിന്നുളള രാജ്യസഭാ അംഗവുമായ ഡോ. പ്രഭാകർ കോറെ പറഞ്ഞു.