പെപ്‌സികോ യുപിയിൽ സ്‌നാക്‌സ് പ്ലാന്റ് സ്ഥാപിക്കുന്നു

Posted on: July 28, 2019

ന്യൂഡൽഹി : പെപ്‌സികോ ഇന്ത്യ ഉത്തർപ്രദേശിൽ സ്‌നാക്‌സ് പ്ലാന്റ് സ്ഥാപിക്കും. 2022 ടെ സ്‌നാക് ബിസിനസ് ഇരട്ടിയാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ പ്ലാന്റ് സ്ഥാപിക്കുന്നത്. പ്ലാന്റിന് 514 കോടി രൂപയാണ് മുതൽമുടക്ക്.

മൂന്ന് വർഷത്തിനുള്ളിൽ പ്ലാന്റിൽ വാണിജ്യോത്പാദനം ആരംഭിക്കും. പുതിയ പ്ലാന്റ് 1500 തൊഴിലവസരങ്ങൾ സൃഷ്ടിക്കും. പ്ലാന്റ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് സർക്കാരുമായി ധാരണാപത്രം ഒപ്പുവെച്ചു.

TAGS: Pepsico |