പ്രളയ ദുരിതാശ്വാസം : പെപ്സിക്കോ 1.05 കോടി രൂപ നൽകി

Posted on: August 29, 2018

കൊച്ചി : പെപ്സിക്കോയുടെ ജീവകാരുണ്യ വിഭാഗമായ പെപ്സിക്കോ ഫൗണ്ടേഷൻ കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 1.05 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്തു. പെപ്സിക്കോ ഇന്ത്യ ചെയർമാനും സിഇഒയുമായ അഹമ്മദ് എൽഷെയ്ഖ് തുക മുഖ്യമന്ത്രിക്ക് കൈമാറി. പെപ്സിക്കോ ഇന്ത്യ കോർപറേറ്റ് അഫയേഴ്സ് വൈസ് പ്രസിഡണ്ട് നീലിമ ദ്വിവേദിയും പങ്കെടുത്തു.

പെപ്സിക്കോ വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ദുരിത ബാധിത ജില്ലകളിൽ 6.78 ലക്ഷം ലിറ്റർ അക്വാഫിന കുടിവെള്ളവും 10,000 കിലോ ക്വാക്കർ ഓട്ട്സും വിതരണം ചെയ്തു. പെപ്‌സിക്കോ ജീവനക്കാർ തദേശ സ്ഥാപനങ്ങൾ നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും ചെയ്തു. സംസ്ഥാനത്തിന് പുറത്തുള്ള ജീവനക്കാർ മറ്റ് മാർഗങ്ങളിലൂടെ സാമ്പത്തിക സഹായം നൽകുമെന്നും പെപ്സിക്കോ അറിയിച്ചു.