എല്ലാ മേഖലകളെയും സ്പര്‍ശിച്ചുകൊണ്ടുള്ള ബജറ്റ് : യൂസഫലി

Posted on: July 6, 2019

ദുബായ് : ഇന്ത്യയെ അഞ്ചുലക്ഷം കോടി ഡോളര്‍ സമ്പദ്ഘടനയായി വളര്‍ത്തിയെടുക്കാനാവശ്യമായ എല്ലാ മേഖലകളെയും സ്പര്‍ശിച്ചുകൊണ്ടുള്ള ബജറ്റാണിതെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ. യൂസഫലി. ഇതിനാവശ്യമായ മേഖലകളെയെല്ലാം വളരെ ഭംഗിയായി കൈകാര്യം ചെയ്തിട്ടുണ്ട് എന്നും ഇന്ത്യയുടെ ഏറ്റവും വലിയ സ്വത്ത് മികച്ച യുവത്വമാണ്.

ഗവേഷണത്തിനും പഠനത്തിനുമായി നല്‍കുന്ന പ്രോത്സാഹനം സ്റ്റാര്‍ട്ടപ്പുകള്‍ക്കും അതുവഴി ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്കും കുതിപ്പേകും. ആധാര്‍കാര്‍ഡ് നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കിയതില്‍ പ്രവാസി എന്ന നിലയില്‍ ഏറെ സന്തോഷം നല്‍കുന്നു. വരാനിരിക്കുന്ന ഗ്ലോബല്‍ ഇന്‍വെസ്‌റ്റേഴ്‌സ് മീറ്റിനെയും ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നതെന്ന് യൂസഫലി പറഞ്ഞു.