സ്വര്‍ണ്ണ മേഖലയ്ക്ക് തിരിച്ചടി : ടി എസ് കല്യാണരാമന്‍

Posted on: July 6, 2019

തൃശൂര്‍ : സ്വര്‍ണ്ണ ഇറക്കുമതിക്കുള്ള കസ്റ്റംസ് തീരുവ 10 ശതമാനത്തില്‍ നിന്ന് 12.5 ശതമാനമായി ഉയര്‍ത്തിയത് ഈ മേഖലയെ ബാധിക്കുമെന്ന് കല്യാണ്‍ ജ്വല്ലേഴ്‌സ് ചെയര്‍മാനും, മാനേജിംഗ് ഡയറക്ടറുമായ ടി എസ് കല്യാണരാമന്‍ പറഞ്ഞു.

വിപണിയില്‍ അനധികൃതമായി സ്വര്‍ണം എത്തുന്നതിലേക്ക് ഇത് നയിക്കും. ബജറ്റ് ശക്തമായ ഒരു സാമ്പത്തിക വ്യവസ്ഥയ്ക്ക് അടിത്തറയിടുന്നതാണ്. കൂടാതെ സര്‍ക്കാര്‍ പദ്ധതികളായ മേക്ക് ഇന്‍ ഇന്ത്യ, സ്വച് ഭാരത് അഭിയാന്‍, ഡിജിറ്റല്‍ ഇന്ത്യ, ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് തുടങ്ങിയ പദ്ധതികളെ ശക്തിപ്പെടുത്തുന്നതു കൂടിയാണ് ബജറ്റെന്ന് കല്യാണരാമന്‍ ചൂണ്ടിക്കാട്ടി