കല്യാണ്‍ ജൂവലേഴ്‌സ് പുതിയ പത്ത് ഷോറൂമുകള്‍ തുറക്കുന്നു

Posted on: July 18, 2022

കൊച്ചി :  കല്യാണ്‍ ജൂവലേഴ്‌സ് ദീപാവലിക്കു മുമ്പായി ഇന്ത്യയിലെ റീട്ടെയില്‍ സാന്നിധ്യം എട്ടു ശതമാനം വര്‍ധിപ്പിക്കും. കമ്പനിയുടെ വിഷന്‍ 2025 ന്റെ ഭാഗമായി ഡല്‍ഹി, മുംബൈ തുടങ്ങിയ ടിയര്‍ 1 നഗരങ്ങളിലും ടിയര്‍ 2, ടിയര്‍ 3 വിപണികളിലുമായി പുതിയ സ്റ്റോറുകള്‍ തുറക്കും.

ദീപാവലിക്കും വിവാഹ സീസണിനും മുമ്പായി തന്നെ പുതിയ 10 സ്റ്റോറുകള്‍ പ്രവര്‍ത്തനമാരംഭിക്കും. ഡല്‍ഹി എന്‍.സി.ആറിലെ രജൗരി ഗാര്‍ഡന്‍സ്, ജനക്പുരി, ഗുരുഗ്രാം ഗോള്‍ഡ്സൂക്ക് എന്നിവിടങ്ങളില്‍ പുതിയതായി മൂന്ന് ഷോറുമുകളും ഉത്തര്‍പ്രദേശില്‍ ലക്‌നോവിലെഗോമതി നഗര്‍, ലുലു മാള്‍, ഗംഗയുടെ തീരനഗരമായ വാരണാസി എന്നിവിടങ്ങളിലുംകള്‍ ആരംഭിക്കും.

മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍, ഡോംബിവി (മുംബൈ), ഒഡീഷയിലെ ബര്‍ഹാം പൂര്‍, ഛത്തീസ്ഗഡിലെ ബിലാര്‍ എന്നിവിടങ്ങളിലും ഓരോ സ്റ്റോറുകള്‍ പുതിയതായി തുടങ്ങും. കമ്പനിയുടെ വിഷന്‍ 2025 കാഴ്ചപ്പാടിന് അനുസരിച്ചാണ് ദീപാവലിക്ക് മുമ്പുള്ള വിപുലീകരണമെന്ന് കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി. എസ്. കല്യാണരാമന്‍ പറഞ്ഞു. നിലവില്‍ഷോറൂമുകളുള്ള സംസ്ഥാനങ്ങളില്‍ തന്നെ കൂടുതല്‍ ഷോറുമുകള്‍ തുറന്ന് സാന്നിധ്യം വര്‍ധിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ കല്യാണ്‍ ജൂവലേഴ്‌സിന് നിലവില്‍ 127 ഷോറുമുകളാണുള്ളത്. ഇവയില്‍ 77 എണ്ണം തെക്കേ ഇന്ത്യയിലും 50എണ്ണം തെക്കേ ഇന്ത്യയ്ക്ക് പുറമേയുള്ള പ്രദേശങ്ങളിലുമാണ്. ഗള്‍ഫില്‍ കമ്പനിക്ക് 31 സ്റ്റോറുകളുണ്ട്. ദീപാവലിക്ക് മുമ്പായി പത്ത്പുതിയ സ്റ്റോറുകള്‍ ആരംഭിക്കുന്നതോടെ ആഗോളതലത്തില്‍ ബ്രാന്‍ഡിന്റെ സാന്നിധ്യം 168 സ്ഥലങ്ങളിലായി വര്‍ദ്ധിക്കും.