കല്യാണ്‍ ജ്വല്ലേഴ്‌സ് ദീപാവലിക്ക് 33 ഷോറൂമുകള്‍ തുറക്കും

Posted on: October 12, 2023

കൊച്ചി : ദീപാവലി സീസണിനെ വരവേല്‍ക്കാന്‍ പുതിയ പദ്ധതികളുമായി കല്യാണ്‍ ജ്വല്ലേഴ്‌സ്. ഈ വര്‍ഷത്തെ ദീപാവലിയോടനുബന്ധിച്ച് 33 പുതിയ ഷോറൂമുകള്‍ തുറക്കാനുള്ള തയാറെടുപ്പിലാണ് കമ്പനി.

ബീഹാറിലെ കിഷന്‍ഗുഞ്ച്, മുസാഫര്‍പൂര്‍, ബെഗുസരായ്, ഹാജിപൂര്‍, കര്‍ബാഗ്, ഹരിയാനയിലെ
ഫരീദാബാദ്, പാനിപ്പത്ത്, ഒഡീഷയിലെ ജാജ്പൂര്‍, പഞ്ചാബിലെ ബര്‍ണാല, മഹാരാഷ്ട്രയിലെ സോലാപുര്‍, ആന്ധ്രാപ്രദേശിലെചിറ്റൂര്‍, വെസ്റ്റ് ബംഗാളിലെ പുര്‍ലിയ, ഉത്തരാഖണ്ഡിലെ ഖാസിപുര്‍, ഉത്തര്‍പ്രദേശിലെ മൊറാദാബാദ്, മതപര, അലിഗഡ്, അംലബാഗ്, ജോന്‍പുര്‍ എന്നിവിടങ്ങളിലാണ് പുതിയഷോറൂമുകള്‍ തുറക്കുന്നത്. ഇവ കൂടാതെ മുംബൈയിലെ ബാന്ദ്ര, മുലുന്ദ്, ഗൊരേഗാവ്, കൊല്‍ക്കത്തിയിലെ ലെബരാസത്, ബാരക്ക്‌പോര്‍, ന്യൂഡല്‍ഹി ചാന്ദ്‌നി ചൗക്ക്, ഷാഹ്ദാരറോഡ് എന്നിവിടങ്ങളിലും പുതിയ ഷോറൂം തുറക്കുന്നുണ്ട്.

ഫിജിറ്റല്‍ മോഡലിന്റെഭാഗമായി, കല്യാണ്‍ ജ്വഴ്‌സ് ഡിജിറ്റല്‍ ഫസ്റ്റ് പ്ലാറ്റ്‌ഫോം കാന്‍ഡിയറും ഏഴ് പുതിയപ്ലാറ്റ്‌ഫോമുകളും ദീപാവലിക്ക് മുമ്പായി അവതരിപ്പിക്കും. ഇതിന്റെ ഭാഗമായി മുംബൈയില്‍ മൂന്നും,ബംഗളൂരുവില്‍ രണ്ടും, കേരളത്തിലും ബീഹാറിലും ഒന്നും വീതം ഷോറൂമുകള്‍തുറക്കുമെന്ന് കമ്പനി അറിയിച്ചു.

വിപണി സാന്നിധ്യം വിപുലീകരിക്കുന്നതിനൊപ്പം, സുസ്ഥിരമായ വളര്‍ച്ച ഉറപ്പാക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. 2000ത്തില്‍ ബിഐഎസ് ഹാള്‍മാര്‍ക്ക് ചെയ്ത സ്വര്‍ണാഭരണങ്ങള്‍ അവതരിപ്പിച്ച കല്യാണ്‍ ജ്വല്ലേഴ്‌സ്, 2018ല്‍ നാല് ലെവല്‍ അഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റും അവതരിപ്പിച്ചു.

രാജ്യത്തെ ഉപയോക്താക്കളില്‍ നിന്നും ബ്രാന്‍ഡിന് ലഭിക്കുന്ന സ്‌നേഹത്തിലും പിന്തുണയിലും സന്തുഷ്ടനാണെന്ന് കല്യാണ്‍ ജ്വല്ലേഴ്‌സ് മാനേജിംഗ് ഡയറകുറ്റൂര്‍ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. നിലവില്‍ ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിലും, കേന്ദ്ര ഭരണ പ്രദേശങ്ങളിലും, നാല് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലും കല്യാണ്‍ ജ്വല്ലേഴ്‌സിന് സ്വാധീനമുണ്ട്. ദക്ഷിണേന്ത്യയില്‍ മാത്രം 77 ഷോറൂമുകളുണ്ട്. ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലായി 101 ഷോറൂമുകളുമുണ്ട്, മിഡില്‍ഈസ്റ്റില്‍ 34 ഷോറൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.