സി.ഐ.ഐ. ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സ് കുമരകത്ത്

Posted on: June 27, 2019

കൊച്ചി : കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ.ഐ) യുടെ നേതൃത്വത്തില്‍ ഭാവിയുടെ പുന:സങ്കല്പ്പം എന്ന വിഷയത്തില്‍ ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച 10 മുതല്‍ വൈകീട്ട് അഞ്ച് വരെ കുമരകം സൂരി ഹോട്ടല്‍ ആന്‍ഡ് റിസോര്‍ട്ടിലാണ് പരിപാടി.

സുപ്രധാന മേഖലകളില്‍ നേതൃത്വം വഹിക്കുന്നവര്‍ തമ്മിലുള്ള പരസ്പര വിനിമയത്തിലൂടെ വിവിധ വിഷയങ്ങളിലുള്ള സംവാദങ്ങള്‍ ഈ കോണ്‍ഫറന്‍സില്‍ ഉണ്ടാകും.

പ്രകാശ് രാജ് (അഭിനേതാവ്), മനു എസ്. പിള്ള (ഗ്രന്ഥകാരന്‍), ഡോ. ദേബാശിഷ് ചാറ്റര്‍ജി (ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് – കോഴിക്കോട്), എബ്രഹാം കോശി (പ്രൊഫസര്‍ ഓഫ് മാര്‍ക്കറ്റിംഗ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് – അഹമ്മദാബാദ്), മധു എസ്. നായര്‍

(ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ – കൊച്ചിയില്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡ്), പ്രസാദ് പണിക്കര്‍ (എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഓഫ് ഐ/സി- കൊച്ചി റിഫൈനറി, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്), ശാലിനി വാരിയര്‍ (ചെയര്‍ വുമന്‍, സി.ഒ.ഒ. ഫെഡറല്‍ ബാങ്ക് ലിമിറ്റഡ്), പോള്‍തോമസ് (സി.ഐ.ഐ ചെയര്‍മാന്‍), ഡി. സി. രവി തുടങ്ങിയവര്‍ പങ്കെടുക്കും.

വിവരങ്ങള്‍ക്ക് – 0484 4012300. ഇ-മെയില്‍ [email protected]

TAGS: CII |