ഡോ. ആസാദ് മൂപ്പൻ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Posted on: June 27, 2019

ദുബായ് : ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂറുമായി ദുബായിൽ കൂടിക്കാഴ്ച നടത്തി.

ഹിമാചൽപ്രദേശ് വ്യവസായ മന്ത്രി ബിക്രം സിംഗ്, യുഎഇയിലെ ഇന്ത്യൻ അംബാസഡർ നവദീപ് സൂരി, കോൺസുൽ ജനറൽ വിപുൽ, ഐബിപിസി ചെയർമാൻ സുരേഷ് കുമാർ, ഐബിപിസി പ്രസിഡന്റ് നിമിഷ് മക്‌വാന തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.