സിഐഐ ഹെൽത്ത് ടൂറിസം ഉച്ചകോടി ജൂലൈ മൂന്നു മുതൽ കൊച്ചിയിൽ

Posted on: June 20, 2019

കൊച്ചി : കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി സംഘടിപ്പിക്കുന്ന ഏഴാമത് ഹെൽത്ത് ടൂറിസം ഉച്ചകോടി ജൂലൈ മൂന്ന്, നാല് തീയതികളിൽ കൊച്ചി ലെ മെറിഡിയൻ കൺവെൻഷൻ സെന്ററിൽ നടക്കും. ആരോഗ്യ മൂല്യങ്ങൾ ലഭ്യമാക്കുന്ന യാത്ര എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ഇത്തവണത്തെ ഉച്ചകോടി സംഘടിപ്പിക്കുന്നത്.

ഒൻപതു രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധി സംഘങ്ങൾ പരിപാടികളിൽ പങ്കെടുക്കും. നയതന്ത്ര പ്രതിനിധികൾ, അന്താരാഷ്ട്ര ഇൻഷുറൻസ് കമ്പനികൾ, വിവിധ രാജ്യങ്ങളിൽ ആരോഗ്യ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾ തുടങ്ങിയവ ഉച്ചകോടിയിൽ പങ്കെടുക്കും. വൈദ്യോപകരണ നിർമാതാക്കളുടേയും വൈദ്യശാസ്ത്ര സംബന്ധിയായ സാങ്കേതിക വിദ്യാഭ്യാസ രംഗത്തുള്ള സ്ഥാപനങ്ങളുടേയും വിപുലമായ പ്രദർശനവും ഉച്ചകോടിയോട് അനുബന്ധിച്ചു നടക്കും. കേന്ദ്ര വാണിജ്യ, വ്യവസായ അഡീഷണൽ സെക്രട്ടറി സുധാൻഷു പാണ്ഡേ, സേവന കയറ്റുമതി പ്രോത്സാഹന കൗൺസിൽ ഡയറക്ടർ ജനറൽ സംഗീത ഗോഡ്‌ബോളെ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും ഉച്ചകോടിയിൽ സംബന്ധിക്കും.

കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കുന്നതിനും 0484-4012300 എന്ന നമ്പറിലോ [email protected], [email protected] എന്നീ ഇ- മെയിൽ വിലാസങ്ങളിലോ ബന്ധപ്പെടണം.

TAGS: CII | Health Tourism |