എയർ ഏഷ്യ ഇന്ത്യ ടിക്കറ്റ് ഓഫർ

Posted on: June 17, 2019

കൊച്ചി : എയർഏഷ്യ ഇന്ത്യ അഞ്ചാം വാർഷികം ആഘോഷത്തിന്റെ ഭാഗമായി 955 രൂപയിൽ തുടങ്ങുന്ന ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. ബംഗലുരു, ഹൈദരാബാദ്, ചെന്നൈ, കൊച്ചി, ഗോവ, പൂണെ, വിശാഖപട്ടണം തുടങ്ങിയ ഡെസ്റ്റിനേഷനുകളിലേക്ക് ജൂൺ 17 മുതൽ ജൂൺ 19 വരെ ഓഫർ പ്രകാരം ടിക്കറ്റുകൾ ബുക്ക് ചെയ്യാം. 2019 നവംബർ ഒന്നു മുതൽ 2020 സെപ്റ്റംബർ എട്ടു വരെയാണ് യാത്രാകാലാവധി.

ബിഗ് സെയിലിന്റെ ഭാഗമായി കോലാലംപൂർ, ബാങ്കോക്ക് തുടങ്ങിയ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേയ്ക്ക് എയർഏഷ്യയുടെ ഗ്രൂപ്പ് നിരക്കുകൾ 999 രൂപ മുതലാണ്.

TAGS: Air Asia |