എമിറേറ്റ്‌സിന് കോഴിക്കോട് സർവീസിന് അനുമതി

Posted on: June 7, 2019

 

കരിപ്പൂര്‍ :  എമിറേറ്റ്‌സ് എയര്‍ലൈന്‍സിന് കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നു സര്‍വീസ് പുനരാരംഭിക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി അനുമതി നല്‍കി. കോഴിക്കോട്-ദുബായ് എമിറേറ്റ്‌സ് സര്‍വീസ് 4 വര്‍ഷം മുന്‍പാണു റണ്‍വേ നവീകരണത്തിന്റെ പേരില്‍ പിന്‍വലിച്ചത്.

ഒരു മാസത്തിനകം ഡിജിസിഎയുടെ അനുമതിയും ലഭിക്കുമെന്നാണ് പ്രതീക്ഷ.