അമിത് ഷായും മന്ത്രിസഭയിലേക്ക്

Posted on: May 30, 2019

ന്യൂഡൽഹി : ബിജെപി അധ്യക്ഷൻ അമിത് ഷായും മന്ത്രിസഭയിലേക്ക്. അദ്ദേഹത്തെ പ്രതിരോധവകുപ്പ് നൽകുമെന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു രാവിലെ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഗുജറാത്തിലെ ഗാന്ധിനഗറിൽ നിന്നുള്ള ലോകസഭാംഗമാണ്. അഞ്ച് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അമിത് ഷാ തെരഞ്ഞെടുക്കപ്പെട്ടത്. അമിത് ഷായെ അഭിന്ദിച്ചു കൊണ്ട് ഗുജറാത്ത് ബിജെപി അധ്യക്ഷൻ ജിത്തു വാഗാനി ട്വീറ്റ് ചെയ്തു.