ഗോ സ്‌പോർട്ടിന്റെ പ്രഥമ സ്‌പോർട്‌സ് സൂപ്പര്‍‌സ്റ്റോർ മുംബൈയിൽ തുറന്നു

Posted on: May 25, 2019

മുംബൈ : ഗോ സ്‌പോർട്ടിന്റെ രാജ്യത്തെ പ്രഥമ സ്‌പോർട്‌സ് സൂപ്പര്‍‌സ്റ്റോർ മുംബൈയിൽ തുറന്നു. റീട്ടെയ്ൽ രംഗത്തെ വമ്പൻമാരായ ടേബിൾസ് ആണ് ഗോ സ്‌പോർട്ടിൻറെ ഔട്ട്‌ലറ്റ് നവി മുംബൈയിലെ സീവുഡ്‌സ് ഗ്രാൻറ് സെൻട്രൽ മാളിൽ തുടങ്ങിയിരിക്കുന്നത്. മുംബൈ ഇന്ത്യൻസ് താരങ്ങളായ സൂര്യകുമാർ യാദവും ആദിത്യ താരെയും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. 14,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വിശാലമായ ഔട്ട്‌ലറ്റിൽ സ്‌പോർട്‌സ്, ഫിറ്റ്‌നസ് മേഖലയിലെ 70 ൽപ്പരം ലോകോത്തര ബ്രാൻഡുകൾ ലഭ്യമാണ്.

ഈ ഔട്ട്‌ലെറ്റ് വഴി എല്ലാ ഇന്ത്യക്കാരേയും സ്‌പോർട്‌സിലൂടെ ഒരുമിപ്പിച്ച്, കായിക മേഖലയിൽ നേട്ടം കൊയ്യാനും ആരോഗ്യത്തോടെയും സന്തോഷത്തോടെയുമുള്ള ജീവിതം പ്രദാനം ചെയ്യാനുമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്, ‘ ടേബിൾസ് എം.ഡി അദീബ് അഹമദ് പറഞ്ഞു. ബംഗ്ലൂരുവിലും മറ്റ് മെട്രോ നഗരങ്ങളിലും ഗോ സ്‌പോർട്ട് സ്റ്റോറുകൾ വൈകാതെ തുടങ്ങുമെന്നും അ്‌ദ്ദേഹം പറഞ്ഞു.

സ്‌പോർട്‌സിനെ വികാരമായി കാണുന്ന ഇന്ത്യക്കാരുടെ പ്രതീക്ഷകളെ ഞങ്ങൾ പൂർണ്ണമായി തൃപ്തിപ്പെടുത്തുമെന്ന് ഗോ സ്‌പോർട്ടിൻറെ ഫ്രാഞ്ചൈസി ഡയറക്ടർ (ഫ്രാൻസ്, അന്തർദേശീയം) സാമുവൽ ജോഡെ അഭിപ്രായപ്പെട്ടു.