പി. കെ. കുഞ്ഞാലിക്കുട്ടിയുടെ ലീഡ് രണ്ട് ലക്ഷം പിന്നിട്ടു

Posted on: May 23, 2019

മലപ്പുറം : മുസ്‌ളീം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും മലപ്പുറം ലോകസഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ പി. കെ. കുഞ്ഞാലിക്കുട്ടിയുടെ ലീഡ് രണ്ട് ലക്ഷം (2,30,988) പിന്നിട്ടു. ലീഗ് നേതാവ് ഇ. അഹമ്മദ് 2014 ൽ നേടിയ 1,94,739 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷമാണ് സിറ്റിംഗ് എംപി കൂടിയായ പി.കെ. കുഞ്ഞാലിക്കുട്ടി മറികടന്നത്.

രാഹുൽ ഗാന്ധി കഴിഞ്ഞാൽ കേരളത്തിൽ ഒരു ലക്ഷത്തിന് മേൽവോട്ടുകളുടെ ലീഡ് നേടിയത് കുഞ്ഞാലിക്കുട്ടി മാത്രമാണ്. എൽഡിഎഫ് സ്ഥാനാർത്ഥി വി. പി. സാനു ആണ് രണ്ടാം സ്ഥാനത്ത്. വി. ഉണ്ണിക്കൃഷ്ണൻ ആണ് എൻഡിഎ സ്ഥാനാർത്ഥി.