മലേഷ്യയിലേക്കും തായ്‌ലന്‍ഡിലേക്കും 3399 രൂപയ്ക്ക് പറക്കാന്‍ അവസരമൊരുക്കി എയര്‍ ഏഷ്യ

Posted on: May 11, 2019

കൊച്ചി :  എയര്‍ ഏഷ്യ കോലാലംപൂരിലേക്കും ബാങ്കോക്കിലേക്കും കൊച്ചിയില്‍ നിന്നും ആകര്‍ഷകമായ നിരക്കുകള്‍ പ്രഖ്യാപിച്ചു. ഈ സ്ഥലങ്ങളിലേക്ക് ഇനി അതിഥികള്‍ക്ക് 3399 രൂപയ്ക്കു പറക്കാം. മെയ് 13 മുതല്‍ 19വരെ ഈ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. മെയ് 13 മുതല്‍ ഒക്‌ടോബര്‍ 31വരെയുള്ള യാത്രകള്‍ക്ക് ഇത് ഉപയോഗിക്കാം. ഒക്‌ടോബര്‍ 31വരെ തായ്‌ലന്‍ഡ്  സര്‍ക്കാര്‍ അറൈവല്‍ വിസകള്‍ക്കുള്ള ആനുകൂല്യങ്ങള്‍ നീട്ടിയിട്ടുണ്ട്.

 

TAGS: Air Asia |