പത്തനാപുരം ഗാന്ധിഭവന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇന്ന്

Posted on: May 4, 2019

പത്തനാപുരം : ഗാന്ധിഭവന്റെ പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം ഇന്ന് രാവിലെ 11 ന് ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം എ യൂസഫലി നിർവഹിക്കും. ആയിരത്തിലേറെ നിരാലംബർക്ക് ആശ്രയമായ പത്തനാപുരം ഗാന്ധിഭവന് 250 കിടക്കകളോടു കൂടിയ മൂന്ന് നില മന്ദിരമാണ് ലുലു ഗ്രൂപ്പ് നിർമ്മിച്ചു നൽകുന്നത്.

അത്യാധുനിക ഹോസ്പിറ്റൽ സംവിധാനങ്ങൾ, മൂന്ന് നിലകളിലും എയർകണ്ടീഷൻ, റിക്രിയേഷൻ ഹാൾ, എല്ലാ മതസ്ഥർക്കും പ്രാർത്ഥനാഹാളുകൾ തുടങ്ങിയവ ഇവിടെയുണ്ടാകും.