ബൈജൂസ് ആപ്പിന്റെ മൂല്യം 37,000 കോടി രൂപയായി

Posted on: March 23, 2019

ബംഗലുരു : മലയാളി സംരംഭമായ ബൈജൂസ് ആപ്പിന്റെ മൂല്യം 37,000 കോടി രൂപയായി. ഇന്റർനെറ്റ് കമ്പനിയായ ജനറൽ അറ്റ്‌ലാന്റിക്കിൽ നിന്നും 2.5 കോടി ഡോളറിന്റെ നിക്ഷേപം ലഭിച്ചതോടെയാണിത്. സ്ഥാപകനായ ബൈജു രവീന്ദ്രന് 36 ശതമാനം ഓഹരിപങ്കാളിത്തമുണ്ട്. ബൈജുവിന്റെ ഓഹരികളുടെ മൂല്യം 13,267 കോടി രൂപയാണ്.

പുതിയ നിക്ഷേപത്തോടെ രാജ്യത്തെ ഏറ്റവും മൂല്യമുള്ള നാലാമത്തെ ഇന്റർനെറ്റ് ബേസ്ഡ് കമ്പനിയായി ബൈജൂസ് ആപ്പ് മാറി. ഫ്‌ളിപ്കാർട്ട്, പേടിഎം, ഒല എന്നിവയാണ് മറ്റ് കമ്പനികൾ.