ബൈജൂസിന്റെ മൂല്യം 1,22 ലക്ഷം കോടി രൂപയായി ഉയര്‍ന്നു

Posted on: June 16, 2021

ബംഗലുരു : മലയാളിയായ ബൈജു രവീന്ദ്രന്‍ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ ടെക്‌നോളജി പ്ലാറ്റ് ഫോമായ ‘ബൈജൂസ്’ ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ട്ട് അപ്പായി മാറി. പേടിഎമ്മിനെയാണ് ബൈജൂസ് പിന്നിലാക്കിയത്.

അബുദാബിയിലെ പൊതുമേഖല നിക്ഷേപക സ്ഥാപനമായഎ.ഡി.ക്യു. (അബുദാബി ഡെവലപ്‌മെന്റ് ഹോള്‍ഡിംഗ്‌സ് കമ്പനി) വില്‍ നിന്നുള്‍പ്പെടെ 2,600 കോടി രൂപ സമാഹരിച്ചതോടെ, ബൈജൂസിന്റെ മൂല്യം 1650 കോടി ഡോളറായി ( 1.22 ലക്ഷംകോടി രൂപ) ഉയര്‍ന്നു.