35,000 ജോലി ഓഫറുമായി ടി സി എസ്

Posted on: October 17, 2014

Tcs_Logoടാറ്റാ കൺസൾട്ടൻസി സർവീസസ് 2015-16 ൽ 35,000 പേരെ നിയമിക്കും. കഴിഞ്ഞവർഷം 25,000 പേരെയാണ് ടി സി എസ് പുതുതായി നിയമിച്ചത്. 400 കാമ്പസുകളിൽ നിന്നാണ് ഈ വർഷം റിക്രൂട്ട്‌മെന്റ് നടത്തുന്നതെന്ന് ടി സി എസ് ഗ്ലോബൽ എച്ച് ആർ വൈസ്പ്രസിഡന്റ് അജോയ് മുഖർജി പറഞ്ഞു. കഴിഞ്ഞവർഷം 370 കാമ്പസുകളിൽ നിന്നാണ് ടി സി എസ് റിക്രൂട്ട് ചെയ്തത്. സെപ്റ്റംബർ 30 ലെ കണക്കുകൾ പ്രകാരം 3,13,757 പേരാണ് ടി സി എസിൽ ജോലിനോക്കുന്നത്.