വിജയ -ദേന ബാങ്കുകൾ ഏപ്രിലിൽ ബാങ്ക് ഓഫ് ബറോഡയിൽ ലയിക്കും

Posted on: January 3, 2019

മുംബൈ : വിജയ ബാങ്കും ദേന ബാങ്കും ഏപ്രിൽ ഒന്നിന് ബാങ്ക് ഓഫ് ബറോഡയിൽ ലയിക്കും. ലയനത്തോടെ ബാങ്ക് ഓഫ് ബറോഡ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായി മാറും. എസ് ബി ഐയും എച്ച്ഡിഎഫ്‌സിയുമാണ് ഒന്നും രണ്ടും സ്ഥാനത്തുള്ള ബാങ്കുകൾ.

വിജയ ബാങ്കിന്റെ 1000 ഓഹരികൾക്ക് ബാങ്ക് ഓഫ് ബറോഡയുടെ 402 ഓഹരികളും ദേന ബാങ്കിന്റെ 1000 ഓഹരികൾക്ക് 110 ഓഹരികളും ലഭിക്കും.