ലയൺ എയർ വിമാനം 40 മീറ്റർ ആഴത്തിൽ

Posted on: October 29, 2018

ജക്കാർത്ത : അപകടത്തിൽ പെട്ട ലയൺ എയർ വിമാനത്തിന്റെ പ്രധാന ഭാഗങ്ങൾ ജാവ കടലിന്റെ 35-40 മീറ്റർ ആഴത്തിലുള്ളതായി രക്ഷാപ്രവർത്തകർ കണ്ടെത്തി. ജക്കാർത്തയിൽ നിന്നും 34 നോട്ടിക്കൽ മൈൽ ദൂരെയാണ് അപകടമുണ്ടായത്. ദുരന്തമേഖലയിൽ കടലിൽ എണ്ണപ്പാട കാണപ്പെടുന്നുണ്ട്. രണ്ട് നോട്ടിക്കൽ മൈൽ ദൂരെ വരെ വിമാനവശിഷ്ടങ്ങൾ ഒഴുകി നടക്കുന്നതായി കണ്ടെത്തി.

ശരീരാവശിഷ്ടങ്ങൾ, ലൈഫ് ജാക്കറ്റുകൾ, സെൽഫോൺ, തിരിച്ചറിയൽ കാർഡുകൾ, ഡ്രൈവിംഗ് ലൈസൻസുകൾ തുടങ്ങിയ രക്ഷാപ്രവർത്തകർ കണ്ടെടുത്തിട്ടുണ്ട്. കണ്ടെത്തി. ഇന്തോനേഷ്യൻ നേവിയുടെ മുങ്ങൽ വിദഗ്ധരും തെരച്ചിലിൽ പങ്കെടുക്കുന്നുണ്ട്.