ബോയിംഗ് 737 മാക്‌സ് 8 വിമാനങ്ങളുടെ പറക്കൽ ഇന്ത്യയും പുനപരിശോധിക്കുന്നു

Posted on: March 11, 2019

ന്യൂഡൽഹി : അഞ്ച് മാസത്തിനിടെ രണ്ട് ബോയിംഗ് 737 മാക്‌സ് 8 വിമാനങ്ങൾ അപകടത്തിൽപ്പെട്ട സാഹചര്യത്തിൽ ഇത്തരം വിമാനങ്ങളുടെ പറക്കൽ സംബന്ധിച്ച് ഇന്ത്യയും പുനപരിശോധനയ്ക്ക് ഒരുങ്ങുന്നു. ഇന്ത്യയിൽ ജെറ്റ് എയർവേസും സ്‌പൈസ്‌ജെറ്റും ബോയിംഗ് 737 മാക്‌സ് 8 വിമാനങ്ങൾ സർവീസിന് ഉപയോഗിക്കുന്നുണ്ട്. ഇന്ത്യൻ വിമാനക്കമ്പനികളുമായി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വൈകാതെ ചർച്ചനടത്തും.

കഴിഞ്ഞ വർഷം ഇന്തോനേഷ്യയിലുണ്ടായ ലയൺ എയർ വിമാനദുരന്തത്തിലും ഇന്നലെയുണ്ടായ ഏത്യോപ്യൻ എയർലൈൻസ് ദുരന്തത്തിലും പുതിയ ബോയിംഗ് 737 മാക്‌സ് 8 വിമാനങ്ങളാണ് അപകടത്തിൽപ്പെട്ടത്. എത്യോപ്യയും ചൈനയും കീമാൻ ദ്വീപുകളും ബോയിംഗ് 737 മാക്‌സ് 8 വിമാനങ്ങളുടെ പറക്കൽ നിർത്തിവെച്ചു.