03
Friday
May 2024
May 2024
പ്രാറ്റ് & വിറ്റ്‌നി എൻജിൻ : ഒരു വിമാനം കൂടി ഇൻഡിഗോ നിലത്തിറക്കി
Posted on: August 20, 2018
ന്യൂഡൽഹി : പ്രാറ്റ് & വിറ്റ്‌നി എൻജിനുണ്ടായ തകരാറിനെ തുടർന്ന് ഒരു എയർബസ് എ320 നിയോ വിമാനം കൂടി ഇൻഡിഗോ നിലത്തിറക്കി. ജൂലൈ 31 ന് ഡെലിവറി ലഭിച്ച ഈ വിമാനം 50 മണിക്കൂറിൽ താഴെ മാത്രമെ പറന്നിട്ടുള്ളു.
മൊത്തം 170 വിമാനങ്ങളാണ് ഇൻഡിഗോ ഫ്‌ളീറ്റിലുള്ളത്. ഇതിൽ 40 എണ്ണം എയർബസ് എ320 നിയോ വിഭാഗത്തിലുള്ള വിമാനങ്ങളാണ്. ഈ വർഷം ഫെബ്രുവരി-മാർച്ച് കാലയളവിൽ 11 എയർബസ് എ320 നിയോ വിമാനങ്ങളുടെ സർവീസ് ഇൻഡിഗോ അവസാനിപ്പിച്ചിരുന്നു.
News in this Section
Trending News