ഡി. ആനന്ദൻ റബർ ബോർഡ് ചെയർമാൻ

Posted on: July 23, 2018

കോട്ടയം : റബർ ബോർഡ് ചെയർമാനായി ഡി. ആനന്ദൻ ചുമതലയേറ്റു. 2000 ബാച്ചിലെ സിക്കിം കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ്.

ചെന്നൈയിലെ മദ്രാസ് സ്‌പെഷൽ ഇക്കോണമിക് പ്രോസസിംഗ് സോൺ ജോയിന്റ് ഡെവലപ്‌മെന്റ് കമ്മീഷണർ കൂടിയാണ്. തമിഴ്‌നാട് സ്വദേശിയായ ആനന്ദൻ കൊമേഴ്‌സ് ബിരുദാനന്തര ബിരുദ്ധധാരിയാണ്.