ലോകകപ്പ് ഫുട്‌ബോൾ ആവേശവുമായി മൈവോഡഫോൺ ആപ്പ്

Posted on: June 12, 2018

കൊച്ചി : ഫുട്‌ബോൾ ആവേശം പകരാൻ വോഡഫോണും ഒരുങ്ങി. ലളിതമായ മത്സരത്തിലൂടെ വരിക്കാർക്ക് ഐപാഡ് മിനി സ്വന്തമാക്കാനുള്ള അവസരമാണ് വോഡഫോൺ ഒരുക്കുന്നത്. മൈവോഡഫോൺ ആപ്പ് മത്സരത്തിലൂടെ ഗോൾ പോയിന്റ് നേടുകയോ ഇടപാടു നടത്തുകയോ ചെയ്ത് വരിക്കാർക്ക് ഓരോ ദിവസവും ഐപാഡ് മിനി നേടുന്നതിനുള്ള അവസരം ലഭിക്കുന്നു.

ഡിജിറ്റൽ തൽപരരായ വരിക്കാർക്ക് ഈ ഫിഫ സീസണിൽ പ്രോത്സാഹനം നൽകുകയാണ് വോഡഫോണിന്റെ ലക്ഷ്യം. ജൂലൈ 15 വരെ നീളുന്നതാണ് മത്സര കാലാവധി. ബംമ്പർ സമ്മാന വിജയിക്ക് ഒരു ലക്ഷം രൂപയുടെ ട്രാവൽ വൗച്ചർ ലഭിക്കും.

പോസ്റ്റ്‌പെയ്ഡ്-പ്രീപെയ്ഡ് വരിക്കാർക്ക് വ്യക്തിഗത അനുഭവം ലഭ്യമാക്കുന്ന സഹജവും ഇഷ്ടാനുസൃതമാക്കിയതുമായ ഇന്റർഫേസാണ് മൈവോഡഫോൺ ആപ്പ്. ഇത് വരിക്കാർക്കുടെ സൗകര്യത്തിനനുസരിച്ച് വോഡഫോൺ അക്കൗണ്ട് അവരുടെ വിരൽത്തുമ്പിൽ കൈകാര്യം ചെയ്യാനുള്ള അവസരം നൽകുന്നു.

മൈവോഡഫോൺ ആപ്പിൽ ഇൻ-ബിൽറ്റ് സ്മാർട്ട് അനലിറ്റിക്‌സ് ഉപയോഗിച്ച് നാവിഗേറ്റുചെയ്യാൻ എളുപ്പമാണ്. ഓരോ ഉപഭോക്താവിന് യഥാസമയം പാക്കേജ്/പദ്ധതിയുടെ ഉപയോഗത്തെക്കുറിച്ച് തൽസമയം വിശദമായ ധാരണ നൽകുന്നു. ഒന്നിലധികം അക്കൗണ്ടുകൾ നിയന്ത്രിക്കുക, ബിൽ പേമെന്റ്, റീചാർജ് ട്രാക്ക്‌ചെയ്യുക, പുതിയ ഉത്പന്നങ്ങൾ സബ്‌സ്‌ക്രൈബ് ചെയ്യുക, കൂടാതെ സേവനങ്ങളും എംഎൻപി അഭ്യർത്ഥനകൾ നടത്തുക എന്നീ സേവനങ്ങൾ മൈവോഡഫോൺ ആപ്പ് നൽകുന്നു. മൈവോഡഫോൺ ആപ്പിലൂടെ മുൻപത്തെ ഉപയോഗ രീതി അടിസ്ഥാനമാക്കി ഉപയോക്താക്കൾക്ക് മികച്ച പായ്ക്കും പ്ലാൻ ഓപ്ഷനുകളും തെരഞ്ഞെടുക്കാൻ കഴിയും.