പ്രളയ ബാധിതര്‍ക്ക് സഹായവുമായി വോഡഫോണ്‍

Posted on: August 29, 2018

കൊച്ചി: പ്രളയ ബാധിതര്‍ക്ക് സഹായവുമായി വോഡഫോണ്‍ ഇന്ത്യ. കേരളത്തിലെ എല്ലാ വോഡഫോണ്‍ പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്കും കണക്ട് ആയിരിക്കുവാന്‍ സഹായിക്കും വിധം 30 രൂപയുടെ ടോക് ടൈം ക്രെഡിറ്റ് ആണ് ലഭ്യമാക്കിയിട്ടുള്ളത്. *130*1 # ഡയല്‍ ചെയ്‌തോ 144 എന്ന നമ്പറിലേക്ക് CREDIT എന്ന് എസ്.എം.എസ്. ചെയ്‌തോ ഈ ചോട്ടാ ക്രെഡിറ്റ് ആക്ടിവേറ്റു ചെയ്യാം.

കൂടാതെ കേരളത്തിലെ എല്ലാ വോഡഫോണ്‍ പ്രീ പെയ്ഡ് ഉപഭോക്താക്കളായ സ്മാര്‍ട്ട് ഫോണ്‍ ഉടമകള്‍ക്കും 1 ജി.ബി. മൊബൈല്‍ ഡാറ്റയും സൗജന്യമായി ക്രെഡിറ്റ് ചെയ്യും. പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്കു തുടര്‍ച്ചയായ സേവനം ലഭ്യമാക്കും വിധം ബില്‍ അടക്കേണ്ട തീയതികളും ദീര്‍ഘിപ്പിച്ചു നല്‍കിയിട്ടുണ്ട്.

TAGS: Vodafone |