സുനിൽ സൂദ് സിഒഎഐ ചെയർമാൻ

Posted on: June 10, 2018

കൊച്ചി : ടെലികോം സേവന ദാതാക്കളുടെ സംഘടനയായ സിഒഎഐ ചെയർമാനായി വോഡഫോൺ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ സുനിൽ സൂദിനെ തെരഞ്ഞെടുത്തു. ഭാരതി എയർടെൽ ചീഫ് ഓപറേറ്റിങ് ഓഫീസർ അജയ് പൂരിയാണ് വൈസ് ചെയർമാൻ.

സുനിൽ സൂദ് 2015 മുതൽ വോഡഫോൺ ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായി പ്രവൃത്തിച്ചു വരികയാണ്. 2012 മുതൽ വോഡഫോണിന്റെ ചീഫ് ഓപറേറ്റിങ് ഓഫീസറും പശ്ചിമ മേഖലയുടെ ഡയറക്ടറുമായിരുന്നു. വോഡഫോണിന്റെ രാജ്യത്തെ എല്ലാ മേഖലകളുടെയും ദൈനംദിന പ്രവർത്തനങ്ങളുടെയും പിആൻഡ് എൽ മാനേജ്‌മെന്റിന്റെയും ചുമതല സൂദിനാണ്. പെപ്‌സി, നെസ്‌ലെ എന്നിവിടങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

ഭാരതി എയർടെല്ലിന്റെ ചീഫ് ഓപറേറ്റിംഗ് ഓഫീസറായ അജയ് പൂരി 2004 മുതൽ ഈ സ്ഥാപനത്തോടൊപ്പമുണ്ട്. മാർക്കറ്റിംഗ് ഓപറേഷൻസിന്റെ ഡയറക്ടർ, ഡിടിഎച്ച് ഡയറക്ടർ, സിഇഒ തുടങ്ങിയ സ്ഥാനങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. എയർടെല്ലിൽ എത്തും മുമ്പ് കാർഗിൽ ഫുഡ്‌സ് ഇന്ത്യയിൽ ബിസിനസ് മേധാവിയായിരുന്നു. ബ്രിട്ടീഷ് അമേരിക്കൻ ടുബാക്കോ കമ്പനിയുടെ സഹസ്ഥാപനമായ വിഎസ്ടി ഇന്ത്യയിലാണ് അജയ് കരിയർ ആരംഭിച്ചത്.

കഴിഞ്ഞ വർഷത്തെ മികച്ച സേവനങ്ങൾക്ക് ഗോപാൽ വിറ്റലിനും സൂദിനും സിഒഎഐ ഡയറക്ടർ രാജൻ എസ്. മാത്യൂസ് നന്ദി പറഞ്ഞു.

TAGS: COAI |